എഡിജിപി സുധേഷ് കുമാറിന് നിയമനം

sudhesh kumar

എഡിജിപി സുധേഷ് കുമാറിന് നിയമനം. കോസ്റ്റൽ എഡിജിപിയായാണ് നിയമനം. പോലീസ് ഡ്രൈവർ ഗവാസ്കറിനെ സുധേഷ് കുമാറിന്റെ മകൾ മർദ്ദിച്ചതിന് പിന്നാലെയാണ് ബറ്റാലിയൻ എഡിജിപി പദവിയിൽ നിന്ന് എഡിജിപിയെ മാറ്റിയത്. പോലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചുവെന്ന പരാതിയും സുദേഷഷ് കുമാറിന് എതിരെ ഉണ്ടായിരുന്നു.

ജൂൺ 18നാണ് സുദേഷ് കുമാറിനെ എസ്എപി ബറ്റാലിയന്‍ ചുമതലയില്‍ നിന്ന് നീക്കിയത്. സുധേഷ് കുമാര്‍ പദവി ദുരുപയോഗം ചെയ്‌തെന്നും വാഹനം ദുരുപയോഗം ചെയ്‌തെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ലഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് സുധേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കിയത്. എഡിജിപി ആനന്ദകൃഷ്ണന് ബറ്റാലിയന്റെ അധിക ചുമതല നല്‍കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top