കുമ്പസാര പീഡനം; വൈദികർക്ക് ജാമ്യമല്ല

court denies bail for priests in confession rape case

കുമ്പസാര പീഡനത്തിൽ അറസ്റ്റിലായ വൈദികർക്ക് ജാമ്യം നിഷേധിച്ച് കോടതി. തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണ് പ്രതികളുടെ ജാമ്യം നിഷേധിച്ച്. ഫാ.ജോബ് മാത്യു, ഫാ.ജോൺസൺ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികർ അറിയിച്ചിട്ടുണ്ട്. കുമ്പസാര പീഡനക്കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഫാ.ജോബ് മാത്യു, ഫാ.ജോൺസൺ വി മാത്യു എന്നിവർ.

അതേസമയം, ഓർത്തോഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് രഹസ്യ വാദം നടക്കും. രഹസ്യ വാദത്തെ സംസ്ഥാന സർക്കാർ അനുകൂലിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top