ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത ചിത്രം ‘ജല്ലിക്കെട്ട്’

അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി. ജല്ലിക്കെട്ടെന്നാണ് ലിജോയുടെ പുതിയ ചിത്രത്തിന്റെ പേര്. എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ചിത്രമാണിത്.
പോത്ത് എന്ന പേരിൽ ചിത്രം പുറത്തിറക്കുന്നു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. ജല്ലിക്കെട്ടിൽ ആന്റണി വർഗീസ് ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരിയും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജല്ലിക്കെട്ട്. എസ് ഗിരീഷിന്റെ മവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. വിനായകനാണ് ചിത്രത്തിലെ നായകൻ എന്ന് സൂചനയുണ്ട്. ഒ തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോയുടെ ചിത്രങ്ങൾക്ക് എപ്പോഴും സംഗീതം ഒരുക്കുന്ന പ്രശാന്ത് പിള്ളയാണ് ജല്ലിക്കെട്ടിന്റെയും സംഗീതം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here