കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി മറച്ചുവെച്ചു; ജോസ് മാവേലി അറസ്റ്റില്‍

ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി മറച്ചുവെച്ചതിനാണ് അറസ്റ്റ്.
ക്രൈം ബ്രാഞ്ചിന്‍റെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. ശിശുഭവന്‍റെ ചെയര്‍മാനെന്ന നിലയില്‍ ഗുരുതരമായ വിവരം മറച്ചുവച്ചതിനാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷം മുമ്പ് ജനസേവാ ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസി പീഡിപ്പിച്ചിരുന്നു. അന്ന് അയാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഒന്നര വര്‍ഷം മുമ്പ് ഇക്കാര്യങ്ങളെല്ലാം കുട്ടികള്‍ ജോസ് മാവേലിയോടും റോബിന്‍ എന്ന ശിശുഭവനിലെ ജീവനക്കാരനോടും പറഞ്ഞിരുന്നു. ഇക്കാര്യം മറച്ചുവച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. റോബിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here