Advertisement

കൊവിഡ് മൂലം അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കും : മുഖ്യമന്ത്രി

May 24, 2021
Google News 1 minute Read
govt will protect children of covid dead parents

കൊവിഡ് മൂലം അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കൊവിഡ് ബാധിച്ച് അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സർക്കാർ സംരക്ഷിക്കും. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ കൂടിയാലോചനയ്ക്ക് ശേഷം അറിയിക്കും.

സംസ്ഥാനത്ത് രോ​ഗവ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.

Story Highlights: coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here