മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെയും കണ്ണൂരിലേയും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയും ശനിയും അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അവധിയാണ്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പാടഗിരി, സീതാർകുണ്ട് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് 20,21 തീയതികളിൽ അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു.തൃശൂര്‍ ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ പ്ലസ് ടു ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here