ഇസ്രായേൽ ഇനി ജൂതരാഷ്ട്രം

ഇസ്രയേലിനെ പൂർണ്ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രയേൽ പാർലമെന്റിന്റെ അംഗീകാരം. 55നെതിരെ 62 വോട്ടുകൾക്കാണ് ബിൽ പാസായത്. ജൂത വംശത്തെയും ഹീബ്രു ഭാഷയുടെയും നിയമപ്രാബല്യം അംഗീകരിക്കുന്നതോടെ അറബ് വംശജർക്ക് നേരെയുളള വംശീയ വിവേചനത്തിന് നിയമപ്രാബല്യം കൈവരികയാണ്.

ജൂതൻമാരുടെ ജനാധിപത്യ അവകാശങ്ങൾക്കും പൌരാവകാശങ്ങൾക്കും മുൻഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top