സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്: യുഎപിഎ ചുമത്തുന്ന കാര്യം പരിഗണനയിലെന്ന് പ്രോസിക്യൂഷന്‍

സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ടു കേസിൽ യു.എ.പി.എ ചുമത്തുന്ന കാര്യം പരിഗണനയിലാണന്ന് പ്രോസിക്യൂഷൻ. കള്ളനോട്ട് നിർമാണം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണന്നും നോട്ടുകൾ ഫോറൻസിക് ലാബിൽ പരിശോധനക്കയച്ചിരിക്കുകയാണന്നും പ്രോ സിക്യൂഷൻ അറിയിച്ചു. സീരിയൽ നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി എന്നിവര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ജാമ്യഹർജികളിലാണ് കോടതി വാദം കേട്ടത്.
കേസിൽ 5 ഉം 6 ഉം പ്രതികളാണ് സഹോദരിമാർ. ഇവരുടെ മാതാവ് കേസിൽ നാലാം പ്രതിയാണ്. മാതാവിന്റെ താമസ സ്ഥലത്തു നിന്നാണ് കള്ളനോട്ടും, നോട്ടടി യന്ത്രവും, കടലാസും സാമഗ്രികളും പൊലീസ് പിടികൂടിയത്. മാതാവുമായി ഒരു വർഷത്തിലധികമായി ബന്ധമില്ലന്നും
എറണാകുളത്താണ് താമസമെന്നുമാണ് യുവതികളുടെ വാദം. കള്ളനോട്ട് നിർമാണത്തെക്കുറിച്ച് യുവതികൾക്ക് അറിവുണ്ടന്നാണ്
പൊലീസ് പറയുന്നത്. ജാമ്യ ഹർജികൾ വിധി പറയാനായി കോടതി മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here