തിരുവനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വൻകവർച്ച

thiruvananthapuram thamalam trivikramangalam temple robbery

തിരുവനന്തപുരത്ത് തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ വൻകവർച്ച. കാണിക്ക വഞ്ചികളിലെ പണവും ഭക്തൻ നേർച്ചയായി സമർപ്പിച്ച തിരുമുഖവും മോഷ്ടാക്കൾ കവർന്നു . ഇന്ന് പുലർച്ചെ നടതുറക്കാൻ കീഴ്ശാന്തി രാജേഷ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പൂജപ്പുര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നാലമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചികളിൽ നിന്നാണ് പണം മോഷണം പോയത്. വഞ്ചികൾ കൊടിമരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പൂജപ്പുര ചെങ്കള്ളൂർ ദേവസ്വം സബ് ഗ്രൂപ്പ് ഉദ്യോഗസ്ഥരെത്തി വഞ്ചികളിലെ പണം ഇന്ന് എണ്ണി തിട്ടപ്പെടുത്താൻ ഇരിക്കെയാണ് മോഷണം നടന്നത്.

കഴിഞ്ഞ വർഷവും ഇതേസമയത്ത് ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. എന്നാൽ പ്രതികൾ ഇതുവരെ പിടിയിലായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top