‘ഇഡിയറ്റ്’ എന്ന് ഗൂഗിളിൽ തിരഞ്ഞ് നോക്കൂ; ഫലമായി കാണിക്കുക ട്രംപിന്റെ ചിത്രം !

A web search for idiot will show you Trump's pictures

ഗൂഗിളിൽ ‘ഇഡിയറ്റ്’ എന്ന് സേർച്ച് ചെയ്താൽ കാണിക്കുക അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ! പ്രസിഡന്റിന്റെ നയങ്ങളിൽ അസന്തുഷ്ടരായ ജനങ്ങൾ ട്രംപ് ചിത്രങ്ങൾ ഉപയോഗിച്ച് ഇഡിയറ്റ് എന്ന പദത്തെ ബന്ധിപ്പിക്കുന്ന പ്രചാരണത്തിന് തുടക്കമിട്ടതാണ് ഇതിന് കാരണം.

ഇത് ക്രമേണ ഓൺലൈൻ പ്രതിഷേധമായി മാറി. ട്രംപിന്റെ ചിത്രവും ഇഡിയറ്റ് എന്ന പദവും ചേർന്ന ഒരു പോസ്റ്റിന് റെഡ്ഡിറ്റ് ഉപയോക്താക്കൾ ധാരാളമായി വോട്ട് ചെയ്യുകയും ചെയ്തതോടെ സംഗതി കഥ മാറി. ഇതോടെ സെർച്ചിൽ ഇഡിയറ്റ് എന്ന പദം ടൈപ് ചെയ്യുമ്പോൾ ട്രംപിന്റെ പല ഭാവങ്ങളിലുള്ള ചിത്രങ്ങളും ലഭിക്കാൻ തുടങ്ങി. ഗൂഗിൾ അൽഗൊരിതം വഴിയാണ് ഇത് സംഭവിക്കുന്നത്.

മുമ്പ് ‘ടെററിസ്റ്റ’് എന്നോ ‘ഫേക്കു’ എന്നോ സേർച്ച് ചെയ്താൽ നരേന്ദ്ര മോദിയുടെ ചിത്രം വരുന്നത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനും പണി കിട്ടിയിരിക്കുന്നത്.

A web search for idiot will show you Trump’s pictures

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top