Advertisement

33 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പിൽ ഇടുക്കി അണക്കെട്ട്; മഴ തുടർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരും

July 21, 2018
Google News 0 minutes Read
idukki dam eight percentage water left dams

ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മഴ തുടർന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു.

33 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2382.26 അടി വെള്ളം. ഡാമിലെ അനുവദനീയ ജലനിരപ്പായ 2403 അടിയിലെത്താൻ 21 അടിയുടെ മാത്രം കുറവ്. ഡാമിന്റ് വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. പ്രതിദിനം മൂന്നടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

ഇതിന് മുമ്പ് രണ്ട് തവണ 1981ലും 1992 ലും ആണ് ഡാമിന്റ ഷട്ടറുകൾ തുറന്നിട്ടുള്ളത്. നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ ഇത്തവണ ഡാം വീണ്ടും തുറക്കേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here