‘രാഹുല്‍ ലോക്‌സഭയില്‍ വിജയിച്ചു’ : ശിവസേനയുടെ പിന്തുണ കോണ്‍ഗ്രസിന്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ വച്ച് ആലിംഗനം ചെയ്തതിനെ പിന്തുണച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന. അവിശ്വാസ പ്രമേയത്തെ മോദി സര്‍ക്കാര്‍ മറികടന്നെങ്കിലും ഹൃദയം കൊണ്ട് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണെന്നാണ് സാമ്‌ന പറയുന്നത്. മോദിക്ക് എതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കടന്നാക്രമിക്കുകയും തുടര്‍ന്ന് ആലിംഗനം ചെയ്യുകയുമായിരുന്നു. ഇൗ രംഗങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top