ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ല: തോമസ് ചാണ്ടി

കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാടിലേക്ക് സ്ഥലം എംഎല്‍എയോ സംസ്ഥാന മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ മറുപടി. മന്ത്രിമാര്‍ ദുരിതസ്ഥലം സന്ദര്‍ശിക്കുന്നതിലല്ല കാര്യം. എംഎല്‍എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക കാര്യമില്ല. പ്രളയ സമയത്ത് താന്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. താന്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ശാരീരിക അവശത കൊണ്ടാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത്. തന്റെ മൂന്ന് ബോട്ടുകളും 30 ഓളം ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. സഹായങ്ങള്‍ കൃത്യമായി എത്തിച്ചിട്ടുണ്ട്. സഹായങ്ങള്‍ എത്തിച്ചിട്ടില്ലെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലാണ് ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here