പഠനം മുടക്കി കുട്ടികളെ റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിക്കുന്നത്: നിര്‍ദേശങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ പത്ത് ദിവസത്തില്‍ അധികം അവരുടെ പഠനം മുടക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന അനഭിലഷണീയ പ്രവണതകളെ കുറിച്ച് ബാലാവകാശ കമ്മീഷന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം.
റിയാലിറ്റി ഷോകളില്‍ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ വിധികര്‍ത്താക്കള്‍ വിലയിരുത്തല്‍ നടത്താന്‍ പാടില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
റിയാലിറ്റി ഷോകളുടേയും മറ്റും ഷൂട്ടിംഗില്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളുടെ ഭക്ഷണം, വെള്ളം, ഇടവേളകളില്‍ പഠിക്കാനുള്ള അവസരം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ചാനല്‍ അധികൃതര്‍ ഉറപ്പ് വരുത്തണം. ലൈംഗിക അതിക്രമങ്ങള്‍ക്ക് കുട്ടികള്‍ ഇരയാകുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കണം. കുട്ടികളെ തുടര്‍ച്ചയായി കലാപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here