കുല്‍ഗാമില്‍ ഏറ്റമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ ഏറ്റമുട്ടല്‍. സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പോലീസുകാരനെ തട്ടിക്കൊണ്ട് പോയി വധിച്ചതിന് പിന്നാലെയാണ് കുല്‍ഗാമിലെ ഖുദ്വാനില്‍ ഏറ്റമുട്ടല്‍ ഉണ്ടായത്. പോലീസ് ഇവിടെ തിരച്ചില്‍ നടത്തുന്നതിന് പിന്നാലെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. സിആര്‍പിഎഫ്, കരസേന, പോലീസ് എന്നിവര്‍ സംയുക്തമായാണ് ഇവിടെ ഏറ്റമുട്ടല്‍ നടത്തുന്നത്. സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി വധിച്ചത്. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സലീമിനെ വധിച്ച ഭീകരാണ് ഇവിടെയുള്ളതെന്നാണ് സംശയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top