‘മീശ’ നോവല്‍ പിന്‍വലിച്ചത്: ഹരീഷിന് പിന്തുണയുമായി മന്ത്രി ജി. സുധാകരന്‍

സോഷ്യല്‍ മീഡിയയിലെ ആക്രമണത്തെ തുടര്‍ന്ന് ‘മീശ’ നോവല്‍ പിന്‍വലിച്ച എഴുത്തുകാരന്‍ എസ്. ഹരീഷിന് മന്ത്രി ജി. സുധാകരന്റെ പിന്തുണ. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി ജി. സുധാകരന്‍ നോവലിസ്റ്റ് ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.

മീശ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുത്. ഇത്തരം ഭീഷണികള്‍ക്കെതിരെ പൗരസമൂഹവും സാഹിത്യകാരന്‍മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഹൈന്ദവ സ്ത്രീകളെ കുറിച്ചുള്ള നോവലിലെ പരാമര്‍ശത്തെ തുടര്‍ന്ന് എസ്. ഹരീഷിന്റെ കുടുംബത്തിനെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് നോവലിസ്റ്റ് മീശ പിന്‍വലിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top