അദാനിക്കും അമ്പാനിക്കും നോട്ട് നിരോധനത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു; നിർണ്ണായക വെളിപ്പെടുത്തൽ; വീഡിയോ

അദാനിക്കും അമ്പാനിക്കും നോട്ട് നിരോധനത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് നിർണ്ണായക വെളിപ്പെടുത്തൽ. രാജസ്ഥാനിലെ ബിജെപി എംഎൽഎ ഭവാനി സിങ്ങ് രാജാവത്താണ് ഇക്കാര്യം പറഞ്ഞത്. എംഎൽഎ ഇക്കാര്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചിരിക്കുന്നത്.

ബിജെപി എംഎൽഎ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിലാണ് നോട്ട് നിരോധനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. നോട്ടുനിരോധനം മുൻകൂട്ടി നിശ്ചയിച്ചിരുന്നതല്ലെന്നും ഘട്ടം ഘട്ടമായി അത് നടപ്പിലാക്കാമായിരുന്നുവെന്നും എംഎൽഎ പറയുന്നത് കേൾക്കാം.

മുമ്പ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കരുതെന്നും കാരണം കഷണ്ടി വരുമെന്നും ഭവാനി സിങ്ങ് പറഞ്ഞത് വൻ വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top