കുമ്പസാര പീഡനം; ഫാദർ ജോൺസൺ വി തോമസിന് ജാമ്യം

court pospones hearing of priest rape case

കുമ്പസാര പീഡനക്കേസിൽ ഫാദർ ജോൺസൺ വി തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്തിച്ച ഓർത്തഡോക്‌സ് സഭാ വൈദികൻ ജോൺസൺ വി തോമസിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവതിയുമായി ബന്ധപ്പെടരുത് ,യുവതി താമസിക്കുന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് വൈദികന് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോർട് വിചാരണക്കോടതിയിൽ ഹാജരാക്കണം. ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം എന്നീ വ്യവസ്ഥകളും ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടും.

വൈദികന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാതെ ഹൈക്കോടതി മാറ്റി വെച്ചിരുന്നു.
ഇതിനിടയിൽ വൈദികനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top