സംസ്ഥാനത്തെ മഴക്കെടുതി; ബുധനാഴ്ച ലോക്‌സഭയില്‍ അഞ്ച് മണിക്കൂര്‍ ചര്‍ച്ച

rain

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതി ബുധനാഴ്ച ലോക്‌സഭ ചര്‍ച്ച ചെയ്യും. അഞ്ച് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. കെ.സി വേണുഗോപാലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടിയന്തര സഹായമായി കേന്ദ്ര സര്‍ക്കാര്‍ 80 കോടി അനുവദിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top