അഭിമന്യുവിന്റെ കൊലപാതകം അപലപനീയം: കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും ഗവര്‍ണര്‍ പി. സദാശിവം

കലാലയ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ല. പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയ പ്രവര്‍ത്തനം. ക്യാപംസില്‍ ഒരു സംഘടനയേയും അനുവദിക്കേണ്ട എന്നാണ് തന്റെ അഭിപ്രായം. മഹാരാജാസ് ക്യാംപസില്‍ തീവ്രവാദ സംഘടനകള്‍ കടന്നു കയറിയോ എന്നതില്‍ പ്രതികരിക്കാനില്ല. തന്റെ അഭിപ്രായം കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് അഭിപ്രായം പറയാത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here