ലോറി സമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

glass

ലോറി സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. വാളയാര്‍ ചെക് പോസ്റ്റിന് സമീപം കഞ്ചിക്കോടാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം കല്ലെറിഞ്ഞത്. മേട്ടുപ്പാളയം സ്വദേശി മുബാറകാണ് മരിച്ചത്. ഇന്ന് മുതല്‍ പച്ചക്കറി ലോറികള്‍ തടയുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മുബാറകിന്റെ വണ്ടി സമരക്കാര്‍ തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് കല്ലേറുണ്ടായത്. ലോറിയുടെ ചില്ല് തകര്‍ന്നുണ്ടായ പരിക്കാണ് മുബാറകിന്റെ മരണ കാരണം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top