‘ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു; എന്നാൽ എനിക്ക് യോഗ്യതയില്ലെന്നായിരുന്നു മറുപടി’ : സൽമാൻ ഖാൻ

salman khan wanted to marry juhi chawla

ബോളിവുഡ് താരം ജൂഹി ചൗളയെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് സൽമാൻ ഖാൻ. താരം തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ജൂഹിയോട് തനിക്കുണ്ടായിരുന്ന ഇഷ്ടം തുറന്നു പറയുന്ന സൽമാന്റെ പണ്ടത്തെ ഒരു ചാറ്റ് ഷോയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും ‘നോ’ എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാൻ മാത്രം താൻ വളർന്നിരുന്നില്ലെന്ന് സൽമാൻ പറയുന്നു.

പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയിൽ പോലും ഒന്നിക്കാത്തതിന്റെ കാരണവും സൽമാൻ വെളിപ്പെടുത്തി. ജൂഹി തന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നായിരുന്നു സൽമാന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top