സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണം: മുഖ്യമന്ത്രിക്ക് നിവേദനം

സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ചടങ്ങില്‍ മോഹന്‍ലാല്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം 107 പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ സാന്നിധ്യം ചടങ്ങിന്റെ ശോഭ കെടുത്തുമെന്നും അവാര്‍ഡ് ലഭിച്ചവരെ ചെറുതാക്കുന്ന നടപടിയാകും ഇതെന്നും നിവേദനത്തില്‍ പറയുന്നു. അവാര്‍ഡ് ജൂറിയിലെ അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. നിവേദനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കാനും നിവേദനം നല്‍കിയവര്‍ ആലോചിക്കുന്നുണ്ട്.
അതേ സമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം ചേര്‍ന്നുനില്‍ക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here