മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എകെ ബാലന്‍

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 105പേര്‍ ഒപ്പിട്ട ബീമന്‍ ഹാര്‍ജി മന്ത്രിയ്ക്ക് കൈമാറിയിരുന്നു. അതില്‍ നടന്‍ പ്രകാശ് രാജിന്റെ പേരുണ്ടായിരുന്നെങ്കിലും താന്‍ ഒപ്പിട്ടില്ലെന്ന വിശദീകരണവുമായി പ്രകാശ് രംഗത്ത് എത്തിയിരുന്നു. തന്നെ ആരും ഔദ്യോഗിക മായി ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാലും പ്രതികരിച്ചതായാണ് സൂചന. ഇതുവരെ മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും സ്വകാര്യ കൂടിക്കാഴ്ചയില്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് മോഹന്‍ലാലിനോട് പറഞ്ഞ കാര്യം കാര്യം വേദിയില്‍ പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നുമാണ് എകെ ബാലന്റെ പ്രതികരണം.
പ്രസ്താവന വായിച്ച ശേഷമാണ് അതിൽ പേര് വെക്കാൻ സമ്മതിച്ചത്. ഒരു നടനെ പേരെടുത്തു പറഞ്ഞ പ്രസ്താവനയിൽ ഒപ്പ് വെച്ചിട്ടില്ലെന്ന് സംവിധായകന്‍ സജിന്‍ ബാബുവും പ്രതികരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here