സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും

mohanlal will come in state film award distribution event

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. സർക്കാർ ഔദ്യോഗികമായി കത്ത് നൽകി. ക്ഷണം സ്വീകരിച്ചതായി മോഹൻലാൽ മറുപടി നൽകിയിട്ടുണ്ട്.

ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് 105 സാംസ്‌കാരിക പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് ജനറൽ സെക്രട്ടറി വിസി ജോർജ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ഫിയോക്ക് ജനറൽ സെക്രട്ടറി എംസി ബോബി എന്നിവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

mohanlal will come in state film award distribution event

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top