കോളേജുകളില്‍ പുതിയ തസ്തികകൾ സൃഷ്ടിച്ചു; പാറശാല മണ്ഡലത്തില്‍ പുതിയ എയ്ഡഡ് കോളേജ്

ബാര്‍ട്ടന്‍ ഹില്‍ തിരുവനന്തപുരം,  ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകരുടെ 92 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് എന്ന പേരില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു പ്രിന്‍സിപ്പലിന്‍റെയും മൂന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെയും തസ്തികകള്‍ അനുവദിക്കും. 

കരുനാഗപ്പള്ളി തഴവ ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെ 4 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

Top