വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശെരിയല്ല; പോലീസിന് രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

Pinarayi Vijayan on Keezhattur

പോലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശെരിയല്ലെന്നും മൂന്നാംമുറ അടക്കമുള്ള തെറ്റുകൾ ഇല്ലാതാക്കി സേനയെ പുനഃസംഘടിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ ഉറപ്പാക്കുകയും മനുഷ്യന്റെ അന്തസ്സും അവകാശവും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പോലീസിന്റെ ചുമതല. അങ്ങനെയെങഅകിൽ ഏറ്റവും വലിയ മനു്യാവകാശ സംരക്ഷകരാകേണ്ടത് പോലീസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അധികാരം വിവേകപൂർവ്വം ുപയോഗിക്കണമെന്നും നീതുപൂർവ്വമായ പ്രവർത്തനമാണ് പോലീസിന്റെ ഭാഗ്തത് നിന്നും ഉണ്ടാകേണ്ടതും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യാവകാശവും പോലീസും എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top