ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ച് കുട്ടികള്‍ വേണമെന്ന് ബിജെപി എംഎല്‍എ

ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ച് കുട്ടികള്‍ വേണമെന്ന് ബിജെപി എം.എല്‍.എ. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ സുരേന്ദ്രസിംഗിന്റെ പരാമര്‍ശം.
ഹിന്ദുക്കള്‍ക്ക് അഞ്ച് കുട്ടികള്‍ വേണം. രണ്ടെണ്ണം പുരുഷനും രണ്ടെണ്ണം സ്ത്രീക്കും. കൂടാതെ മറ്റൊരു കുട്ടി കൂടി വേണം. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറും. അതിനാല്‍ കൂടുതല്‍ കുട്ടികള്‍ വേണം. ഹിന്ദു ന്യൂനപക്ഷമായാല്‍, അത് തീവ്രവാദികള്‍ മൂലമല്ല, മറിച്ച് അവരവര്‍ തന്നെയാണ് ഉത്തരവാദികളെന്നും സുരേന്ദ്രസിംഗ് പറഞ്ഞു.
ഹിന്ദുക്കള്‍ ശക്തരാകുമ്പോഴാണ് ഇന്ത്യ ശക്തയാകുന്നത്. ഹിന്ദുക്കള്‍ ദുര്‍ബലരാകുമ്പോള്‍, ഇന്ത്യയും ദുര്‍ബലയാകുന്നതായി അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന എം.എല്‍.എ കൂടിയാണ് സുരേന്ദ്രസിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here