കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമെന്ന നൂതന ആശയം പരിഗണിച്ചാണ് ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌കാരം വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്.
2013 മാർച്ചിൽ നൂറ് കിലോവാട്ടിന്റെ പൈലറ്റ് പദ്ധതിയിലായിരുന്നു തുടക്കം. തുടർന്ന് അതേവർഷം നവംബറിൽ ഒരു മെഗാവാട്ട് പ്ലാന്റ് പ്രവർത്തനം തുടങ്ങി. ഈ പദ്ധതികളുടെ വിജയമാണ് 12 മെഗാവാട്ട് പ്ലാന്റിലേക്ക് സിയാലിനെ നയിച്ചത്. 62 കോടി രൂപ ചെലവിൽ ജർമൻ കമ്പനിയായ ബോഷ് ലിമിറ്റഡാണ് ആറ് മാസം കൊണ്ട് പ്ലാന്റ് സ്ഥാപിച്ചത്. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിന് സമീപം 45 ഏക്കറിലാണ് സൗരോർജപാനലുകളും നിയന്ത്രണ സംവിധാനങ്ങളും സ്ഥാപിച്ചിരിക്കുന്നത്. സൗരോർജ പ്ലാന്റിൽ നിന്നും പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി സിയാലിന് ലഭിക്കും. ആറു വർഷം കൊണ്ട് മുടക്കുമുതൽ മുഴുവനായും തിരിച്ചുകിട്ടും. പ്ലാന്റിന്റെ കാലാവധി 30 വർഷമാണ്. 25 വർഷത്തെ ഗാരന്റിയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here