ഹാരുകി മുറകാമിയുടെ പുതിയ നോവലിന് വിലക്ക്

ഹാരുകി മുറകാമിയുടെ പുതിയ നോവലിന് സെൻസർമാരുടെ വിലക്ക്. ‘കില്ലിങ് കൊമെൻഡെറ്റൊറേ’ എന്ന പുതിയ നോവൽ അസഭ്യമാണെന്ന് പറഞ്ഞാണ് ഹോങ്കോങ്ങിലെ പുസ്തകോത്സവത്തിൽനിന്ന് നിരോധിച്ചത്. അശ്ലീല ഉള്ളടക്കങ്ങൾ പരിശോധിക്കുന്ന ട്രിബ്യൂണലിന്റെ വിധിയെത്തുടർന്നാണ് നടപടിയെന്ന് പുസ്തകോത്സവ നടത്തിപ്പുകാർ അറിയിച്ചു.
ചൈന ടൈംസ് പബ്ലിഷിങ് എന്ന തയ്വാനീസ് പ്രസാധകരാണ് ‘കില്ലിങ് കൊമെൻഡെറ്റൊറേ’ പുറത്തിറക്കിയത്. ജപ്പാനിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച നോവലിനായി അർധരാത്രി മുതലേ പുസ്തകശാലകൾക്കുമുമ്പിൽ വായനക്കാരുടെ നീണ്ടനിരയായിരുന്നു. സെപ്റ്റംബറിൽ ബ്രിട്ടനിൽ നോവൽ പുറത്തിറങ്ങും.
ഒട്ടേറെ അന്താരാഷ്ട്രപുരസ്‌കാരങ്ങൾ നേടിയിട്ടുള്ള മുറകാമി കഴിഞ്ഞവർഷങ്ങളിൽ സാഹിത്യ നൊബേൽ സാധ്യതയുള്ള എഴുത്തുകാരുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here