ശബരിമല, കുമ്പസാര വിഷയങ്ങളിലുള്ള അഭിപ്രായ പ്രകടനം: എം.സി ജോസഫൈനെതിരെ സൈബര്‍ ആക്രമണം

സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ സൈബർ ആക്രമണം . ശബരിമല , കുമ്പസാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് അധിക്ഷേപകരമായ പരാമർശങ്ങൾ. സൈബര്‍ ആക്രമണം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കും.

ഇന്നലെ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലെ ചില പരാമർശങ്ങളെ തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ആശയസംവാദം ഉയർന്നു വരണമെന്നും പുതിയ അഭിപ്രായങ്ങൾ ഉണ്ടാകട്ടെ എന്നുമായിരുന്നു വനിത കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞത്. കുമ്പസാരം സംബന്ധിച്ചും ജോസഫൈൻ നിലപാട് വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top