പാക്കിസ്താനിൽ ഇമ്രാൻ ഖാൻ തന്നെ; ഔദ്യോഗിക ഫലം പുറത്തുവന്നു

election commission declares the official result of pak election

പാക്കിസ്താനിൽ ഇമ്രാൻ ഖാൻ അധികാരത്തിലേക്ക്. തിരഞ്ഞെടുപ്പിൻറെ ഔദ്യോഗിക ഫലം പുറത്തു വന്നു. 110 സീറ്റുകളുമായി ഇമ്രാൻ ഖാന്റെ പി ടി ഐ ഏറ്റവും വലിയ ഒറ്റക്കകക്ഷിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.

നവാസ് ഷെരീഫിൻറെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന് 63 സീറ്റ് ലഭിച്ചു. ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 42 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്താണ്. 270 ൽ 251 സീറ്റുകളിലെ ഫലമാണ് പുറത്തു വന്നത്. ഇത് ആകെ സീറ്റുകളിൽ 94 % വരും.

പാകിസ്ഥാന്റെ 70 വർഷത്തെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ജനാധിപത്യപരമായ അധികാരമാറ്റം നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top