ഹനാന്റെ മൊഴി രേഖപ്പെടുത്തി

hanan live video

ഹനാന്റെ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഹനാനെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചവരെ കുറിച്ച് പരിശോധിക്കാന്‍ ഡിജിപി സൈബര്‍ സെല്ലിനും സൈബര്‍ ഡോമിനും നിര്‍ദേശം നല്‍കിയിരുന്നു. ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹനാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥി മീന്‍ വില്‍ക്കുന്ന വാര്‍ത്ത പത്രത്തില്‍ വന്നത്. കോളേജ് വിട്ട് വന്ന ശേഷം യൂണിഫോമിലാണ് പെണ്‍കുട്ടി മീന്‍ വിറ്റിരുന്നത്.  വാര്‍ത്ത ഏറ്റെടുത്ത സോഷ്യല്‍ മീഡിയ അധികം വൈകാതെ ഹനാനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top