Advertisement

കീഴാറ്റൂർ നടപടികൾ നിർത്തിവെക്കും

July 28, 2018
0 minutes Read

കീഴാറ്റൂർ ബൈപ്പാസിന്റെ നടപടികൾ നിർത്തിവെക്കാൻ കേന്ദ്ര നിർദ്ദേശം. 3ഡി അലൈൻമെന്റ് നോട്ടിഫിക്കേഷൻ തൽക്കാലത്തേക്ക് മരവിപ്പിച്ചു. ഈ അലൈൻമെൻറിനെതിരെ പി.കെ കൃഷ്ണദാസ് ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ നിധിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു. ബൈപാസ് അലൈൻമെൻറ് സംബന്ധിച്ച് കേന്ദ്രം അടുത്ത മാസം വയൽക്കിളികളുമായി ചർച്ച നടത്തിയേക്കും.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് 3ഡി അലൈൻമെന്റ് ഉണ്ടാക്കിയത് ഈ മാസം 13 നാണ്. കീഴാറ്റൂരിൽ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് ആദ്യവാരം വയൽക്കിളി നേതാക്കളും ബിജെപി നേതാക്കളും ഒരുമിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗ ഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം തുടർ നടപടികളുണ്ടാകുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top