സൈബർ ആക്രമണം താങ്ങാനാകുന്നില്ല :ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് സജിതാ മഠത്തിൽ

sajitha madathil deletes facebook page

താര രാജാക്കന്മാരുടെ സ്വകാര്യ വിർച്ച്വൽ ആർമിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലാത്തത് കൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് നടിയും നാടക പ്രവർത്തകയുമായ സജിത മഠത്തിൽ.

‘താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും’ സജിതാ മഠത്തിലിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കുകയും സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങ് താരകേന്ദ്രീകൃത ആഘോഷമാകരുതെന്നാവശ്യപ്പ് സർക്കാരിന് നിവേദനം നൽകിയ 107 പേരിൽ ഒരാളും കൂടിയായിരുന്നു സജിത മഠത്തിലാണ്. ഇതാണ് സജിതയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടാകാൻ കാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top