സ്ത്രീകൾകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരുത്താൻ നാമെല്ലാവരും യോജിക്കണം : എംസി ജോസഫൈൻ

സ്ത്രീകൾകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരുത്താൻ നാമെല്ലാവരും യോജിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. വനിതാ കമ്മീഷന്റെയോ, മഹിളാ സംഘടനകളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ മാത്രം കടമയല്ല, സമൂഹത്തിന്റെ മൊത്തം കടമായണ് ഇതെന്നും ജോസഫൈൻ പറഞ്ഞു. ഹനാൻ വിഷയത്തിൽ പ്രതികരിക്കവെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ ഇക്കാര്യം പറയുന്നത്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹനാൻ. അവിടെവെച്ച് വനിതാ കമ്മീഷന് തെളിവെടുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കയായിരുന്നു ഫ്‌ളവേഴ്‌സ് ടിവി.
സൈബർ ആക്രമണങ്ങൾ പോലെ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം വൃത്തിക്കെട്ട സമീപനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും സ്ത്രീകൾ മാത്രമാണ് വിലപിക്കേണ്ടി വരുന്നതെന്നും ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷനെതിരെയുള്ള ആക്രമണത്തെക്കുറിച്ച് മാത്രമല്ല സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന എല്ലാ ആക്രമണങ്ങളെ കുറിച്ചുമാണ് പറയുന്നതെന്നും അധ്യക്ഷ പറഞ്ഞു.
ഇതൊരു ജനാധിപത്യ സമൂഹമാണെന്നും ഇവിടെ ആർക്കും ആരെയും വിമർശിക്കാമെന്നും, എന്നാൽ വിമർശനത്തിൽ മര്യാദ പാലിക്കണമെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here