ടിടിവി ദിനകരന്റെ കാറിന് നേരെ പെട്രോൾ ബോംബേറ്

petrol bomb attack against ttv dinakaran

ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോൾ ബോംബേറ്. നാല് പേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർക്കും സ്വകാര്യ ഫോട്ടോഗ്രാഫർക്കുമാണ് പരിക്കേറ്റത്. വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ.

ഞായറാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണമുണ്ടായപ്പോൾ ദിനകരൻ കാറിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top