ഗുരുവന്ദനവും ഗുരുപൂജയും ഒന്നല്ല; അനുമതി നല്‍കിയിട്ടില്ലെന്ന് ഡിപിഐ

ചേര്‍പ്പിലെ സഞ്ജീവനി മാനേജ്‌മെന്റിന്റെ കീഴിലുള്ള ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഡിപിഐ. ഗുരുവന്ദനം എന്ന പേരില്‍ മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന ക്യാമ്പയിനാണ് അനുമതി നല്‍കിയതെന്ന് ഡിപിഐ വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top