ഹനാനെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച ഒരാള്‍കൂടി പിടിയില്‍

hanan

നിത്യചെലവിനായി മീന്‍ വിറ്റ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ച ഒരാളെ കൂടി പോലീസ് പിടികൂടി. കൊല്ലം സ്വദേശി സിയാസ് ആണ് പിടിയിലായത്. ചെറായി സ്വദേശി വിശ്വനാഥനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഹനാനെ അധിക്ഷേപിച്ച പത്ത് പേരെയാണ് ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനി പിടിയിലാകാനുള്ളവരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകും. സിയാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top