റേഡിയോ ജോക്കിയുടെ കൊല; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

radio jockey

റേഡിയോ ജോക്കി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് സാലിഹിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി .ജാമ്യം നൽകിയാൽ പ്രതി  വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി തള്ളിയത് .കേസിലെ ഒന്നാം പ്രതി അബ്ദുൾ സത്താറിന്റെ ഭാര്യയുമായി രാജേഷ് പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യം മൂലം
അബ്ദുൾ സത്താറിന്റെ നിർദേശ പ്രകാരം രാജേഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഖത്തറിലായിരുന്ന മുഹമ്മദ് സാലിഹ് ബാംഗ്ലുരിലെത്തി ക്വട്ടേഷൻ സംഘവുമായി ഗുഡാലോചന നടത്തി രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നു .മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തിരുവനന്തപുരം മടവൂരിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ അതിക്രമിച്ചു കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് സാലിഹ് ഏപ്രില്‍ 10 മുതൽ
റിമാൻഡിലാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top