കോഴിക്കോട് ബീച്ചില്‍ അജ്ഞാതമൃതദേഹം

കോഴിക്കോട് ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സോളം പ്രായമുള്ള വൃദ്ധന്റെ മൃതദേഹമാണിത്. കഴിഞ്ഞ ആറ് മാസത്തിനകം കണ്ടെത്തുന്ന മൂന്നാമത്തെ അജ്ഞാത മൃതദേഹമാണിത്. ഒരാഴ്ച മുമ്പാണ് നവീകരിച്ച ശേഷം ബീച്ച് തുറന്നത്. ഇതിന് മുമ്പ് വരെ മയക്കുമരുന്ന് മാഫിയകളുടെ ഇടത്താവളമായിരുന്നു ഇവിടം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ലോറികളിലാണ് സാമൂഹ്യ വിരുദ്ധര്‍ രാത്രി കാലങ്ങളില്‍ എത്തിയിരുന്നത്. പരാതി വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോറികള്‍ മാറ്റിയത്. അതിന് പിന്നാലെയാണ് ബീച്ചിന്റെ നവീകരണം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
dead body
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here