ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

റാഞ്ചിയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നലയിൽ. റാഞ്ചി അർസാന്ദെ മേഖലയിലാണ് സംഭവം. റിട്ട. റെയിൽവെ ജീവനക്കാരനായ ശശികുമാർ ഝാ (65) ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക് , രൂപേഷ് , ദീപകിന്റെ ഭാര്യ സോണി , ഇവരുടെ മക്കളായ ഒരുവയസുകാരൻ ജഗു, ആറു വയസുകാരി ഋഷിതി എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദീപകിനേയും രൂപേഷിനേയും തൂങ്ങി മരിച്ച നിലയിലും മറ്റുള്ള അഞ്ചു പേരെ അടുപ്പിച്ചിട്ട രണ്ടു കട്ടിലുകളിൽ പുതപ്പു കൊണ്ട് മൂടിയ നിലയിലുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതിന് ശേഷം രൂപേഷും ദീപകും തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top