പശു അമ്മയാണ്, അവയോടുള്ള മോശമായ പെരുമാറ്റം ക്ഷമിക്കാന്‍ സാധിക്കില്ല: ബിജെപി എംഎല്‍എ

ഭീകരപ്രവര്‍ത്തനത്തെക്കാളും വലിയ കുറ്റമാണ് പശുക്കളെ കശാപ്പ് ചെയ്യുന്നതെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. അല്‍വാറിലെ രാംഗറിലെ എംഎല്‍എയാണ് അഹൂജ. പശുക്കടത്ത് ആരോപിച്ച് അല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അഹൂജയുടെ പ്രതികരണം. എംഎല്‍എയുടെ പരാമര്‍ശം ഇതിനോടകം വിവാദത്തിലായി.

പശുക്കളെ കശാപ്പ് ചെയ്യുന്നത് ഭീകരപ്രവര്‍ത്തനത്തേക്കാളും വലിയ കുറ്റമാണ്. പശുക്കളെ മാതാവായാണ് ഇന്ത്യയില്‍ കരുതുന്നത്. അതിനാല്‍, പശുക്കളോടുള്ള മോശമായ പെരുമാറ്റത്തോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും ബിജെപി എംഎല്‍എ പറഞ്ഞു. രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ അഹൂജ മുന്‍പും അനുകൂലിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top