സി.എസ് വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്നും രാജിവെച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സിനിമാതാരം മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ചേര്‍ന്ന് സമര്‍പ്പിച്ച നിവേദനത്തില്‍ സി.എസ് വെങ്കിടേശ്വരനും ഒപ്പുവെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top