Advertisement

സൈബർ ആക്രമണങ്ങൾ തടയാൻ കേരളാ പോലീസിൻറെ പ്രത്യേക സെൽ വരുന്നു

July 31, 2018
Google News 0 minutes Read
kerala police plans for a cyber cell to fight cyber attacks

സൈബർ ലോകത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രൂക്ഷമാകുന്ന സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക സെല്ലുമായി കേരളാ പോലീസ്. അതിനായി നോഡൽ സൈബർ സെൽ രൂപീകരിക്കാനാണ് തീരുമാനം.

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കാണ് ഇതിൻറെ ചുമതല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള സൈബർ പോലീസ് സ്റ്റേഷനാണ് നോഡൽ സൈബർ സെല്ലായി മാറുകയെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ നോഡൽ സൈബർ സെല്ലുകൾ രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശമുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here