സംസ്ഥാനത്ത് മഴ തുടരുന്നു; കക്കി അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട്

rain

കേരളത്തില്‍ മഴ തുടരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴയ്ക്ക് കുറവില്ല. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ കക്കി അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കി ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 980 മീറ്ററായി. 1.46 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ പരമാവധി ജലനിരപ്പില്‍ എത്തും. പാലക്കാട് മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തി. മലമ്പുഴയിലെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top