ഇടമലയാറിലും ഓറഞ്ച് അലര്‍ട്ട്

idamalayar

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടമലയാർ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ഡാമിലെ ജലനിരപ്പ് 167 മീറ്ററായതിന് പിന്നാലെഇന്ന് പുലര്‍ച്ചെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. .  169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.  കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയറാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ജലനിരപ്പ് 165 മീറ്റര്‍ എത്തിയപ്പോള്‍  ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 168.5 മീറ്ററിലേക്ക് ജനനിരപ്പ് ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഡാമിന്റെ താഴെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും പെരിയാറിന്റെ ഇരുകരകളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More