മഴയുടെ ശക്തി കുറയുന്നു

rain

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. പല ജില്ലകളിലും രാവിലെയോടെ പെയ്ത മഴ ഉച്ചയോടെ ശമിച്ചു. എങ്കിലും രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒഡീഷാ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണമായത്. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാന്പ് പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലും, ഇടമലയാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലമ്പുഴ ഡമിന്റെ നാല് ഷട്ടറുകളും മൂന്ന് സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top