കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുക്കും

പാലക്കാട് കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുക്കും. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ കാലപഴക്കമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മുനിസിപ്പല്‍ ബസ്‌സ്‌റ്റാൻറിനടുത്തുള്ള സരോവരം എന്ന പഴയകെട്ടിടമാണ്‌ തകർന്നത്‌. പഴക്കം ചെന്ന കെട്ടിടമാണിത്. ഉച്ചയോടെയാണ് സംഭവം നടന്നത് മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജുകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇവിടെയെത്തി ചേര്‍ന്നിട്ടുണ്ട്. പന്ത്രണ്ട് പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സംശയിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top