എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 287 ല്‍ അവസാനിച്ചു

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 287 ല്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 285/ 9 എന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍, രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ ആതിഥേയര്‍ക്ക് സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ആര്‍. അശ്വിന്‍ നാല് വിക്കറ്റും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും സ്വന്തമാക്കി. 80 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് ആരംഭിച്ചു. മുരളി വിജയ്‌ക്കൊപ്പം ശിഖര്‍ ധവാനാണ് ഇന്നിംഗസ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 18 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top